കല്‍പ്പറ്റ: വയനാട് തുരങ്കപാത വലിയൊരു കടമ്പ കടന്നിരിക്കുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ സൂചനയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി തുരങ്ക പാതയ്ക്ക് അനുമതി നല്‍കി. നേരത്തെ പലവട്ടം, കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച പദ്ധതിയാണിത്. വിശദമായ വിജ്ഞാപനം ഉടന്‍ ഇറങ്ങും. സംസ്ഥാനസര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാം. കോഴിക്കോട്-വയനാട് നാലുവരി തുരങ്കപാതയ്ക്കാണ് അനുമതി. ഈ മാസം 14 നും 15 നും ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാതയ്ക്ക് പച്ചക്കൊടി വീശിയത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്.














