Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Uncategorized

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ദുബൈ: ഇന്ന് (2026 ഫെബ്രുവരി ഒന്ന്) മുതൽ യുഎഇയിലെ എല്ലാ അഡ്വർടൈസേഴ്സിനും കൊണ്ടന്റ് ക്രിയേറ്റർമാർക്കും പരസ്യം നൽകുന്നതിന് സാധുവായ പെർമിറ്റ് ആവശ്യമാണെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ പണമടച്ചുള്ളതും പണമടയ്ക്കാത്തതുമായ എല്ലാ പ്രമോഷനുകൾക്കും ഈ നിയമം ബാധകമാണ്.2023 ലെ ഫെഡറൽ മീഡിയ നിയമ പ്രകാരം പുറപ്പെടുവിച്ച നിയന്ത്രണം,എല്ലാ മാധ്യമങ്ങൾക്കും ബാധകമാണ്.

ഉള്ളടക്കത്തിന്റെയും പരസ്യത്തിന്റെയും നിലവാരം ഉയർത്തുക, തെറ്റിദ്ധരിപ്പിക്കുന്നതോ ദോഷകരമോ ആയ ഉള്ളടക്കത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, ഉത്തരവാദിത്തമുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ഡിജിറ്റൽ പരസ്യം പ്രോത്സാഹിപ്പിക്കുക, പരസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫഷണലും, സുതാര്യവും, വിശ്വസനീയതയും ഉറപ്പാക്കുക യുഎഇ പരസ്യ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക പ്രതിഭകളെ വളർത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പെർമിറ്റ് നിർബന്ധമാക്കിയത്.മാധ്യമ മേഖലയിലെ ഉള്ളടക്ക നിലവാരം മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപം ആകർഷിക്കുന്നതിനും, പ്രാദേശിക തലത്തിലുള്ള കൊണ്ടന്റ് ക്രിയേറ്റേഴ്സിന് പിന്തുണ നൽകുന്നതിനുമുള്ള യുഎഇയുടെ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ നടപടി.

ആർക്കാണ് അഡ്വർടൈസ്മെന്റ് പെർമിറ്റ് ആവശ്യമുള്ളത്?യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ അഡ്വർടൈസേഴ്സിനും യുഎഇ സന്ദർശിക്കുന്ന കൊണ്ടന്റ് ക്രിയേറ്റേഴ്സിനും പെർമിറ്റ് ആവശ്യമുണ്ട്. പണം വാങ്ങിയുള്ളതോ സൗജന്യമായോ ഏതെങ്കിലും ഉൽപ്പന്നങ്ങൾ, സേവനങ്ങൾ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഉള്ളടക്കം അവതരിപ്പിക്കുന്ന ആരായാലും ഈ പെർമിറ്റ് എടുക്കേണ്ടതുണ്ട്.സ്ഥാപനങ്ങൾ അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ അഡ്വർടൈസേഴ്സിനും സാധുവായ പെർമിറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓൺലൈനിലോ, സോഷ്യൽ മീഡിയയിലോ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്കും ബിസിനസുകൾക്കും ഇത് ബാധകമാണ്.സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ അവരുടെ പെർമിറ്റ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കുക, രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി മാത്രം പരസ്യങ്ങൾ പോസ്റ്റ് ചെയ്യുക,ആവശ്യമെങ്കിൽ ചില പ്രത്യേക പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നേടുക,പരസ്യം ചെയ്യുന്നവർ വ്യാജ അക്കൗണ്ടുകളുമായി ബന്ധമില്ലാത്തവരാണെന്ന് ഉറപ്പാക്കണമെന്നും മീഡിയാ കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്.

പെർമിറ്റ് കാലവധിയും മറ്റ് വിവരങ്ങളുംയുഎഇ പൗരർക്കും താമസക്കാർക്കും ആദ്യം ഒരു വർഷത്തേക്കാകും പെർമിറ്റ് നൽകുക, പിന്നീട് പുതുക്കാവുന്നതാണ്. ആദ്യത്തെ മൂന്ന് വർഷത്തേക്ക് സൗജന്യമാണ്.സന്ദർശകർക്ക് മൂന്ന് മാസത്തേക്കാണ് ആദ്യം പെർമിറ്റ് നൽകുന്നത് പിന്നീട് പുതുക്കാവുന്നതാണ്; ലൈസൻസുള്ള യുഎഇ ആസ്ഥാനമായുള്ള ഏജൻസികൾ വഴി വേണം സന്ദർശകർ അപേക്ഷിക്കേണ്ടത്.നിയമ പ്രകാരമുള്ള നടപടികൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കാം. ഉള്ളടക്ക ലംഘനങ്ങൾക്ക് അവയുടെ സ്വഭാവമനുസരിച്ച് 5,000 ദിർഹം മുതൽ 1,000,000 ദിർഹം വരെ പിഴ ഈടാക്കും.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *