Wayanad

ബീനാച്ചിയിൽ വാഹനാപകടം; നാലുപേർക്ക് പരിക്കേറ്റു

ബീനാച്ചിയിൽ വാഹനാപകടം. നാലുപേർക്ക് പരിക്കേറ്റു.കാറും ഓട്ടോറിക്ഷയിലും സ്കൂ‌ട്ടറും ഇടിച്ചാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഖാലിദ്, ഓട്ടോറിക്ഷയിലെ യാത്രക്കാരായ നമ്പ്യാർകുന്ന് സ്വദേശി അബൂബക്കർ, മണിച്ചിറ സ്വദേശി സാജിദ്,, സ്കൂട്ടി യാത്രക്കാരനായ അമൽ ഫാരിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ ഖാലിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടുവെന്ന് നാട്ടുകാർ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.