Latest

പാസ്പോർട്ടിലെ ഫോട്ടോയുമായി ബന്ധമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് അധികൃതർ

ഷാങ്ഷായ്: പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താൽ വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ മേക്കപ് തുടപ്പിച്ച്വിമാനത്താവളത്തിലെ ജീവനക്കാരി. ചൈനയിലെ ഷാങ്ഷായ് എയർപോർട്ടിലാണ് സംഭവം. പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവും ഇല്ലെന്നും അതിനാൽ പാസ്പോർട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നത് വരെ മേക്കപ്പ് തുടച്ചുകളയാൻ വിമാനത്താവളത്തിലെ ജീവനക്കാർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

യുവതി ഇത്തരത്തിൽ മേക്കപ്പ് ചെയ്ത് എത്തിയത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമായി തീർന്നെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബ്രസീലിയൻ മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപോയിരുന്നു. കോസ്മെറ്റിക് സർജറിക്കു പിന്നാലെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.