Listen live radio

മരിച്ച ജീവനക്കാരന്‍റെ മൃതദേഹം കുടകള്‍ കൊണ്ട് മറച്ചു വെച്ചു; ‌കച്ചവടം പൊടി പൊടിക്കുന്നു

after post image
0

- Advertisement -

ബ്രസീല്‍: മരിച്ച ജീവനക്കാരന്റെ മൃതദേഹം കുടകള്‍ കൊണ്ട് മറച്ചു വെച്ച്‌ കച്ചവടം തുടര്‍ന്ന് ബ്രസീലിലെ സൂപ്പര്‍ മാര്‍ക്കറ്റ്. ഓഗസ്റ്റ് പതിനാലിന് നടന്ന സംഭവം പുറംലോകം അറിയുന്നത് കഴിഞ്ഞ ദിവസമാണ്. ബ്രസീലിലെ വടക്കുകിഴക്കന്‍ സ്റ്റേറ്റായ റെസീഫിലാണ് സംഭവം. സ്ഥാപനത്തിലെ സെയില്‍സ് മാനേജരാണ് സ്ഥാപനത്തിനുള്ളില്‍ മരിച്ചത്. കുഴഞ്ഞു വീണ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ചതോടെ മൃതദേഹം നീക്കം ചെയ്യാതെ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ക്കിടയില്‍ കുടകൊണ്ട് മറച്ച നിലയില്‍ സൂക്ഷിക്കുകയായിരുന്നു. മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും മൃതദേഹം മറച്ചു വെച്ച്‌ ഷോപ്പ് വീണ്ടും പ്രവര്‍ത്തിപ്പിച്ചതിനുമെതിരെ വ്യാപക വിമര്‍ശനമാണ് കാരിഫോര്‍ ബ്രസീല്‍ എന്ന സ്ഥാപനത്തിന് നേരെ ഉയരുന്നത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി സ്ഥാപനവും രംഗത്തെത്തി. മൃതദേഹത്തോട് അനാദരവ് കാട്ടിയത് തെറ്റാണെന്നും മരിച്ചയാളുടെ കുടുംബത്തോട് മാപ്പ് പറയുകയും ചെയ്ത സ്ഥാപനം കുടുംബത്തിന് വേണ്ട നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു.

Leave A Reply

Your email address will not be published.