വൈത്തിരി: വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി. എട്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.മർദ്ദനത്തിനിരയായ കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾ തലയിലും മുഖത്തും പരിക്കേൽപ്പിച്ചെന്നും നിലത്തിട്ട് ക്രൂരമായി ചവിട്ടിയെന്നും വിദ്യാർത്ഥി പറഞ്ഞു. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














