Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

കുറഞ്ഞ നിരക്കിൽ കുടിവെള്ളം; കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി ‘KL 15’ ബ്രാൻഡും ലഭ്യമാകും

Wayanad News Daily Desk
ADVERTISEMENT • പരസ്യം


യാത്രക്കാർക്ക് ആശ്വാസമായി കെ.എസ്.ആർ.ടി.സി സ്വന്തം ബ്രാൻഡിൽ കുടിവെള്ളം വിപണിയിലിറക്കുന്നു. ബസുകളുടെ രജിസ്ട്രേഷൻ നമ്പറായ ‘KL 15’ എന്ന പേരിലായിരിക്കും ഈ കുടിവെള്ളം ലഭ്യമാകുക എന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ബസ് ടെർമിനൽ ശബരിമല തീർത്ഥാടകർക്ക് വലിയ അനുഗ്രഹമാകുമെന്നും, കഴിഞ്ഞ രണ്ടര വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയിൽ ഏകദേശം 80-ഓളം ചെറുതും വലുതുമായ മാറ്റങ്ങൾ കൊണ്ടുവന്നതായി മന്ത്രി വ്യക്തമാക്കി. ഇനി മുതൽ കെ.എസ്.ആർ.ടി.സിക്ക് പഴയ കെട്ടിടങ്ങൾക്ക് പകരം മനോഹരവും ആധുനികവുമായ കെട്ടിടങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്‌ടർ എം.ഡി പി.എസ്. പ്രമോദ് ശങ്കർ, എം.എച്ച്. റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്, എക്സിക്യുട്ടീവ് ഡയറക്‌ടർ പി.എം. ഷറഫ് മുഹമ്മദ്, കൗൺസിലർമാരായ പി.കെ. അനിൽകുമാർ, റെജി കാഞ്ഞിക്കൽ, പി. വിജയകുമാരി, ഡി.ഡി.ഒ. കെ.കെ. സുരേഷ്‌കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്‌ടർ എം.ഡി പി.എസ്. പ്രമോദ് ശങ്കർ, എം.എച്ച്. റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്, എക്സിക്യുട്ടീവ് ഡയറക്‌ടർ പി.എം. ഷറഫ് മുഹമ്മദ്, കൗൺസിലർമാരായ പി.കെ. അനിൽകുമാർ, റെജി കാഞ്ഞിക്കൽ, പി. വിജയകുമാരി, ഡി.ഡി.ഒ. കെ.കെ. സുരേഷ്‌കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *