Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ പോലീസ് കഥ; ‘ആരം’ ഷൂട്ടിങ് പൂർത്തിയായി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോഴിക്കോട് നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണമായും പോലീസ് കഥ പറയുന്ന ‘ആരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 45 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഫെബ്രുവരി 25 പൂർത്തിയായത്. പ്രശസ്ത പരസ്യസംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു നിർമിക്കുന്നു. ഏറെ ദുരൂഹതകളും, സസ്‌പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന പോലീസ് കഥ, തികഞ്ഞ ഉദ്വേഗത്തിലും മികച്ചകെട്ടുറപ്പിലും അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.

സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്‌നവും അതിന്റെ പിന്നാലെയെത്തുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുടെ അവതരിപ്പിക്കുവാൻ സംവിധായകൻ ശ്രമിക്കുന്നത്. ഇമോഷണൽ ഡ്രാമ തില്ലർ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്.സൈജു കുറുപ്പാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസായ കഥപാത്രമാണ് ചിത്രത്തിലെ സി.ഐ. ആന്റോ. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്‌ക്കർ അലി, ഷഹീൻ സിദ്ദിഖ്, റിയാസ് നർമകല, മനോജ് കെ.യു, ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ്, ഉണ്ണി ലാലു, ഗോകുലൻ, ഹരിത്, സുരഭി സന്തോഷ് രമാദേവി, അൻഷാ മോഹൻ, മാസ്റ്റർ ആദം എറിക്ക് എന്നിവരും പ്രധാനതാരങ്ങളാണ്. സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ‘ആരം’ തിരക്കഥ രചിച്ചിരിക്കുന്നത്.ഗാനങ്ങൾ: കൈതപ്രം, ജിസ് ജോയ്, ജോപോൾ. സംഗീതം: രോഹിത് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ: സുജിത് മട്ടന്നൂർ, മേക്കപ്പ്: മനോജ് കിരൺ രാജ്, സ്റ്റിൽസ്: സിബി ചീരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ മാനേജർ: മെഹ്‌മൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, പിആർഒ: വാഴൂർ ജോസ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *