Kerala

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും; ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

സംസ്ഥാനത്ത് പാചകവാതക വിതരണം തടസപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇതേ തുടർന്ന് തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ ഹോട്ടലുകൾ പ്രവർത്തിക്കില്ല. കൂടാതെ, വ്യാഴാഴ്ച കൊച്ചിയിലെ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലേക്ക് ഹോട്ടലുടമകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.പാചകവാതകക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതക വിതരണം ഉറപ്പാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം, നിലവിലെ ക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗത കാട്ടുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.