Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

കാട്ടാനകളെ ഭയന്ന് മരത്തിനു മുകളിൽ, രക്ഷപ്പെടുത്തി വനപാലകർ; ജീവൻ കിട്ടിയ സന്തോഷത്തിൽ ദമ്പതിമാർ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പത്തനാപുരം (കൊല്ലം): വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ പിറവന്തൂർ മുള്ളുമല ഉന്നതിയിലെ ദമ്പതിമാർ കാട്ടാനക്കൂട്ടത്തിനു മുൻപിൽ അകപ്പെട്ടു. ആനക്കൂട്ടം പാഞ്ഞടുത്തതോടെ പ്രാണരക്ഷാർത്ഥം ഇരുവരും കൂറ്റൻ തേക്കുമരത്തിൽ കയറിപ്പറ്റി. സ്ഥലംവിടാതെ മരത്തിനുചുറ്റും കാവലായി കാട്ടാനകളും. മണിക്കൂറുകൾ കഴിഞ്ഞ് ഇവരെ തിരഞ്ഞെത്തിയ വനപാലകർ ആനക്കൂട്ടത്തെ വിരട്ടിയോടിച്ച് മരത്തിൽനിന്നു താഴെയിറക്കിയപ്പോൾ പുനർജന്മം കിട്ടിയ സന്തോഷമായിരുന്നു ഇരുവർക്കും.

കുറേദിവസം കാട്ടിൽ കഴിയാനുള്ള ആഹാരസാധനങ്ങളുമായി ചൊവ്വാഴ്ച രാവിലെയാണ് ഉൾവനത്തിലേക്ക് കരുണാകരനും ഭാര്യ റംസയും പോയത്. വനവിഭവങ്ങൾ ശേഖരിക്കാൻ പതിവായി കാടുകയറുന്നതാണ് ഇവർ. ദിവസങ്ങൾകൊണ്ടു ശേഖരിക്കുന്ന വിഭവങ്ങൾ തലച്ചുമടായി ഉന്നതിയിലെത്തിക്കുകയാണ് പതിവ്.യാത്രയ്ക്കിടയിൽ സാധാരണയായി കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാണാറുണ്ടെങ്കിലും വഴിയൊഴിഞ്ഞുപോകുന്നതിനാൽ അവ ആക്രമണസ്വഭാവം കാട്ടാറില്ല. എന്നാൽ ഇക്കുറി നേരേ മറിച്ചായി കാര്യങ്ങൾ.മൂന്നുകിലോമീറ്ററോളം ഉള്ളിൽ വാവരൂപന ഭാഗത്ത് ചെടിപ്പടർപ്പുകൾക്കിടയിൽ നിന്ന കാട്ടാനക്കൂട്ടത്തിനു മുൻപിൽ അറിയാതെ അകപ്പെടുകയായിരുന്നു. ഓടിയിട്ടും ചിന്നംവിളിച്ച് പിൻതുടരുകയായിരുന്നു കാട്ടാനകളെന്ന് ഇരുവരും പറഞ്ഞു. ഒടുവിൽ മറ്റു മാർഗമില്ലാതെ മരത്തിൽ കയറിപ്പറ്റുകയായിരുന്നു രണ്ടാളും.

വലിയ വള്ളികൾ പടർന്നുകയറിയ മരമായതിനാൽ അധികം ബുദ്ധിമുട്ടില്ലാതെ മുകളിലെത്താനായി. ഓടുന്നതിനിടെ വലിച്ചെറിഞ്ഞ ആഹാരസാധനങ്ങളെല്ലാം കാട്ടാന നശിപ്പിച്ചു. മരത്തിൽ കുത്തിയും മറ്റും പ്രകോപനവുമായി കാട്ടാനകൾ മാറാതെ നിന്നിട്ടും മനസ്സാന്നിധ്യംകൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്.കരുണാകരന്റെ കൈയിലുള്ള മൊബൈൽ ഫോണിൽ ഏറെ നേരം പരിശ്രമിച്ചാണ് മണ്ണാറപ്പാറ വനം റെയ്‌ഞ്ച് ഓഫീസിലേക്ക് വിളിക്കാനായത്. ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ ഇന്ദ്രജിത്തിന്റെ നേതൃത്വത്തിൽ വനപാലകരും ഉന്നതിയിലെ യുവാക്കളും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടത്തി രക്ഷപ്പെടുത്തിയത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *