Entertainment

3 ദിവസം കൊണ്ട് 68 കോടി ആഗോള ഗ്രോസ്; ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പുമായി ആട് 3

റിലീസ് ചെയ്ത് 3 ദിവസം പിന്നിടുമ്പോൾ ജയസൂര്യ- മിഥുൻ മാനുവൽ തോമസ് ചിത്രം ആട് 3 സ്വന്തമാക്കിയത് 68 കോടി ആഗോള ഗ്രോസ് കളക്ഷൻ. മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് സ്വന്തമാക്കുന്നത്. മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 20 കോടി രൂപക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ആദ്യ രണ്ടു ദിനം കൊണ്ട് സ്വന്തമാക്കിയത് 48 കോടി ആഗോള കളക്ഷൻ ആയിരുന്നു. വീക്കെൻഡ് അവസാനിക്കുന്ന ഞായറാഴ്ച കൂടെ പിന്നിടുമ്പോൾ 4 ദിവസം നീണ്ട ആദ്യ വീക്കെൻഡ് കൊണ്ട് ചിത്രം 90 കോടിയോളം ആഗോള ഗ്രോസ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതോടെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ മോഹൻലാൽ നായകനായ എമ്പുരാന് (175 + കോടി) ശേഷം രണ്ടാമത് എത്താൻ ആട് 3 ക്ക് സാധിച്ചു. മോഹൻലാൽ നായകനായ ‘തുടരും’, കല്യാണി പ്രിയദർശന്റെ ‘ലോക’ എന്നീ ചിത്രങ്ങളെ ലിസ്റ്റിൽ യഥാക്രമം മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ആട് 3 ലിസ്റ്റിൽ രണ്ടാമത് എത്തിയത്. കേരളത്തിന് പുറത്ത് ഗൾഫ് മാർക്കറ്റിൽ യുഎഇയിൽ ആണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്നത് ആദ്യ രണ്ടു ദിനം കൊണ്ട് ഗൾഫിൽ നിന്ന് മാത്രം 20 ഗ്രോസ് ചിത്രം പിന്നിട്ടിരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യ, റെസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിലും ചിത്രം ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തുന്നത്. ഇതോടെ ആദ്യ 5 ദിനം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിലും ഇടം പിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മാർച്ച് 19 ന് ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിട്ടുണ്ട്. ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ്’.ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം, ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഓരോ ദിനവും കേരളത്തിൽ കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കപെടുന്ന ചിത്രത്തിന് അഭൂതപൂർവമായ ജനപിന്തുണ ആണ് ലഭിക്കുന്നത്. ചിത്രം കാണാനായി കുടുംബ പ്രേക്ഷകരുടെ ഒഴുക്കാണ് കേരളത്തിലെ തിയേറ്ററുകളിൽ കാണാനാവുന്നത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം യുവാക്കൾക്കും കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരു പക്കാ അവധിക്കാല വിരുന്ന് ആണ് തീയേറ്ററുകളിൽ സമ്മാനിക്കുന്നത്.

വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ഛായാഗ്രഹണം – അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം – ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ – ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ – ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.