Kerala

ബലിപെരുന്നാൾ മേയ് 28ന്

കോഴിക്കോട്∙ ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നും അതനുസരിച്ച് ബലി പെരുന്നാൾ (ദുൽഹിജ്ജ 10 ) മേയ് 28 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. മേയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മേയ് 18 ദുൽഖഅദ് 30 പൂർത്തീകരിച്ച് മേയ് 19 ദുൽഹജ്ജ് ഒന്നും മേയ് 28 ബലിപെരുന്നാളും ആയിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയും അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.