Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

കന്നുകാലികളെ അറുക്കാൻ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബംഗാളിലെ ബിജെപി എംഎൽഎ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊൽക്കത്ത: കന്നുകാലികളെ അറുക്കുന്നതിന് പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ. പശ്ചിമ ബംഗാളിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ രേഖ പത്രയാണ് ശനിയാഴ്ച കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടത്. ഹിംഗൽഗഞ്ച് എംഎൽഎയായ രേഖ പത്ര ഹിംഗൽഗഞ്ചിലെ ലെബുഖാലിക്ക് സമീപമാണ് കന്നുകാലികളുമായി വന്ന വാഹനം തടഞ്ഞത്. തുടർന്ന് അവർ കന്നുകാലികളെ ഇറക്കി, റോഡരികിലെ മരത്തിൽ കെട്ടിയിട്ട്, അവയ്ക്ക് പുല്ലും വെള്ളവും ഒരുക്കി.മുഖ്യമന്ത്രി സുവേന്ദു അധികാരി അനധികൃത കന്നുകാലി വ്യാപാരികൾക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രേഖ പത്ര പറഞ്ഞു. 14 വയസ്സിൽ താഴെയുള്ള കന്നുകാലികളെ അറുക്കാൻ പാടില്ലെന്ന് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയതായും അവർ കൂട്ടിച്ചേർത്തു.”ഞങ്ങളുടെ സർക്കാർ നിർദ്ദേശിച്ചതുപോലെ, 14 വയസ്സിൽ താഴെയുള്ള പശുക്കളെ അറുക്കുന്നതിന് കർശനമായ വിലക്കുണ്ടാകും. ആരെങ്കിലും അനധികൃതമായി പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാൽ അവരെ പിടികൂടുകയും പശുക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ കാണിക്കാൻ ആവശ്യപ്പെടുകയും വേണം. ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കും,” അവർ പറഞ്ഞു.ഇതിനോട് പ്രതികരിച്ചുകൊണ്ട്, ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് എംഎൽഎയ്ക്ക് കാണിക്കാനാവുമോ എന്ന് തൃണമൂൽ പരിഹസിച്ചു.ഏതെങ്കിലും ഇരട്ട എൻജിൻ സംസ്ഥാനത്ത് നിന്ന് പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട നിയമസഭാ സാമാജികൻ ഒരിക്കലെങ്കിലും കൊണ്ടുവരണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. അത് ഒരു റഫറൻസിന് സഹായകമാകും. ബിജെപിക്ക് അത്തരം ഒരു ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിഞ്ഞാൽ, ആ സർട്ടിഫിക്കറ്റുകൾക്ക് ആരാണ് അനുമതി നൽകിയതെന്ന് ഞങ്ങൾ പരിശോധിക്കേണ്ടതുണ്ട്,” തൃണമൂൽ എംഎൽഎ കുനാൽ ഘോഷ് പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *