Latest

വിരമിച്ച ഉദ്യോഗസ്ഥനെതിരെ വാട്‌സാപ് സ്റ്റാറ്റസ്; എസ്ഐയ്ക്ക് സസ്പെൻഷൻ

പയ്യന്നൂർ ∙ സർവീസിൽ നിന്നും വിരമിച്ച സബ് ഇൻസ്പെക്ടർക്കെതിരെ വാട്സാപ് സ്റ്റാറ്റസിട്ട മറ്റൊരു സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ മനോജ് കുമാറിനെയാണ് ഡിഐജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 30ന് വിരമിച്ച എൻ.പി. കൃഷ്ണനെതിരെയാണ് വിരമിക്കുന്ന അതേ ദിവസം തന്നെ മനോജ് കുമാർ വാട്‌സാപ് സ്റ്റാറ്റസ് ഇട്ടത്.

‘‘ലഭ്യമായ ജീവിത സൗകര്യങ്ങളിൽ മറ്റു ജീവനുകൾക്ക് പ്രസക്തി കൊടുക്കാതെ ജോലിയിൽ പ്രതികാരം മാത്രം കണക്കാക്കി തീർപ്പാക്കുന്ന വ്യക്തികളോട് ഒന്നു മാത്രമേ പറയാനുള്ളു. നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും. അതാണ് കാലത്തിന്റെ നീതി. കാലം അത് ഭംഗിയായി നടപ്പാക്കും’’ – എന്നാണ് കൃഷ്ണന്റെ ഫോട്ടോ ഉൾപ്പെടെ മനോജ് സ്റ്റാറ്റസാക്കിയത്.

ഇതിനുപിന്നാലെ കൃഷ്ണൻ പരാതി നൽകുകയായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മനോജിനെ സസ്പെൻഡ് ചെയ്തത്. കണ്ണൂർ റൂറൽ എസ്പിയെ തുടരന്വേഷണത്തിനു ചുമതലപ്പെടുത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.