കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ജനം. ഉച്ചയ്ക്ക് രണ്ടുമണിയോടെ, പ്രിയപ്പെട്ട കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം വിളന്തറയിലെ വീട്ടിലെത്തിച്ചത്. പൊന്നുമോനെ അവസാനമായി കാണാന്‍ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ കേട്ട് കേട്ട് എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും. ഇനി ഒരിക്കല്‍പോലും മിഥുന്‍ ആ വീട്ടില്‍ തിരിച്ചെത്തില്ലെന്ന്് അറിയുമ്പോള്‍ ഒരുനാടാകെ ഉള്ളുപൊളളുകയാണ്.
*ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ.മിഥുന് വിട നൽകി ഗ്രാമം, ഇനി അണയാത്ത ഓർമ*.
പറഞ്ഞുകൊടുത്തതു പോലെ അവൻ ചെയ്തു. വിറങ്ങലിച്ച മനസുമായി ജ്യേഷ്ഠൻ മിഥുന്റെ ചിതയ്ക്കു ചുറ്റും സുജിൻ വലം വച്ചു.അടുക്കിവച്ച വിറകുകളുടെ വിടവിലൂടെ സുജിനെന്ന പതിനൊന്നുകാരൻ ചേട്ടനെ ഒരു പ്രാവശ്യം കൂടി നോക്കി.ഒടുവിൽ ചിതയ്ക്ക് തീപകർന്നു. എൻസിസി യൂണിഫോമിൽ സ്കൂളിൽ വരണമെന്നും കളിക്കളങ്ങളിൽ ബൂട്ടിട്ട് ഇറങ്ങണമെന്നുമുള്ള ആഗ്രഹങ്ങൾ ബാക്കിയാക്കി മിഥുൻ മടങ്ങിയപ്പോൾ നാടൊന്നാകെ കണ്ണീരിലായി. ത