Kerala

രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർശിച്ചു

മാനന്തവാടി: മുൻ ആഭ്യന്തര മന്ത്രിയും കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം സമരിട്ടൻഭവനിൽ എത്തിയത്, സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ അനീന , സിസ്റ്റർ റെൻസി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

സമരിട്ടൻ ഓൾഡ് ഏജ്‌ ഹോം അന്ധേവാസികൾക്കൊപ്പം അൽപ്പ സമയം ചിലവഴിച്ചതിനു ശേഷമാണു അദ്ദേഹം മടങ്ങിയത്. മുൻ മന്ത്രി പി കെ ജയലസ്മി . കെ പി സി സി സെക്രട്ടറി അഡ്വ എൻ കെ വർഗീസ് , ബ്ലോക്ക്‌ കോണ്ഗ്രസ് പ്രസിഡന്റ് എ എം നിഷാന്ത്, പി വി ജോർജ് ,സി അഷറഫ്, സുനിൽ ആലിക്കൽ, സിൽവി തോമസ് , ലേഖ രാജീവൻ എന്നിവരും അദ്ദേഹത്തോപ്പം ഉണ്ടായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.