തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ കനക്കും. 5 ദിവസം എല്ലാ ജില്ലകളിലും മഴ ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക തീരങ്ങളിൽ 22 വരെയും ലക്ഷദ്വീപ് തീരത്ത് 24 വരെയും മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
∙ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെലോ അലർട്ട്.
∙ നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഗ്രീൻ അലർട്ട്. മറ്റു ജില്ലകളിൽ യെലോ അലർട്ട്.