Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

റോഡുസുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡുസുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മാനന്തവാടി മേഖല കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. വാഹനങ്ങളുടെ വർദ്ധനവിനനുസരിച്ചുള്ള റോഡുകളുടെ കുറവും അശ്രദ്ധയുമാണ് വാഹനാപകട കാരണങ്ങളെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ടദ്ദേഹം അഭിപ്രായപ്പെട്ടു. ഓവർലോഡ്, ഓവർ സ്പീഡ്, ഓവർ ടേക്ക് എന്നിവക്കെതിരെ ശക്തമായ നടപടികളും ബോധവൽക്കരണവും അപകടങ്ങൾ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

റസ്സാഖ് മാസ്റ്റർ ചാങ്ങിൽ അധ്യക്ഷയായിരുന്നു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ ഐഡി കാർഡുകൾ വിതരണം ചെയ്തു. സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മാനന്തവാടി ട്രാഫിക് പോലീസ് ഇൻസ്പെക്ടർ ശ്രീ കെ.എ അജിത് കുമാർ റോഡു സുരക്ഷ ക്ലാസ്സും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എസ്.ബൈജു ലഹരിക്കെതിരെയുള്ള ക്ലാസ്സും എടുത്തു. റാഫ് ജില്ലാ ഭാരവാഹികളായ ടിടി സുലൈമാൻ, സീത വിജയൻ,സൗജത്ത് ഉസ്മാൻ, ബേബി തുരുത്തിയിൽ, വാസു അമ്മാനി, പിശങ്കരനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.പ്രേംരാജ് ചെറുകര സ്വാഗതവും ഉസ്മാൻ വെള്ളമുണ്ട നന്ദിയും പറഞ്ഞു. റാഫ് മാനന്തവാടി മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു മനോജ് കല്ലരിക്കാട്ട് പ്രസിഡന്റായും പ്രേം രാജ് ചെറുകര ജനറൽ സെക്രട്ടറിയായും ഉസ്മാൻ വെള്ളമുണ്ട ട്രഷററായി തിരഞ്ഞെടുത്തു പടം: റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മാനന്തവാടി മേഖല കൺവെൻഷനും റോഡു സുരക്ഷ സമ്മേളനവും വ്യാപാരഭവൻ ഹാളിൽ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്യുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *