സ്കൂൾ ബസ്സിന് യു.ഡി എഫ് സ്വീകരണം നൽകിമാനന്തവാടി: 128 വർഷം പഴക്കമുള്ള പളളിക്കൽ ഗവ.എൽ.പി സ്കൂളിന് വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ പ്രദേശിക വികാസന ഫണ്ടിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചിലവിൽ അനുവദിച്ച സ്കൂൾ ബസ്സിന് പാണ്ടിക്കടവിൽ യു.ഡി എഫ് പ്രവർത്തകർ സ്വീകരണം നൽകി.
പള്ളിക്കൽ ഗവ: എൽപി സ്കൂളിന് ഓണസമ്മാനമായണ് പ്രിയങ്ക ഗന്ധി ബസ്സ് അനുവദിച്ചതെന്നും തങ്ങളുടെ ചിരകാല സ്വപ്നമാണ് പൂർത്തിയാതെന്നും സ്വീകരണത്തിന് ശേഷം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് കുട്ടി ബ്രാൻ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ സുധകാരൻ, അധ്യക്ഷത വഹിച്ചു. മെമ്പർമാരയ ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ, ശീഖബുദീൻ അയത്ത്, ജംഷിനശീഖാവ്, കമ്മനമോഹനൻ, കെ.ജി ജോൺസൻ മാസ്റ്റർ, മമ്മുട്ടി തോക്കൻ, ബ്രാൻ അലി, എന്നിവർ പ്രസംഗിച്ചു.