- Advertisement -
ഇന്ന് 605 ആളുകൾ കൂടി നിരീക്ഷണത്തിൽ ആയതോടെ ആകെ 8511 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ കോവിഡ് 19 സ്ഥിരീകരിച്ച 3 ഉൾപ്പെടെ 13 പേർ ആശുപത്രിയിലും 8498 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്നും ഇന്ന് 13 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് . ഇതുവരെ അയച്ച 109 സാമ്പിളുകളിൽ 74 എണ്ണത്തിൻറെ ഫലം ലഭിച്ചതിൽ 71 നെഗറ്റീവും 3 പോസിറ്റീവുമാണ്. 35എണ്ണത്തിൻറെ ഫലം ലഭിക്കുവാൻ ഉണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1278 വാഹനങ്ങളിലായി എത്തിയ 1954 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.