വെള്ളമുണ്ട:മേരാ യുവ ഭാരത് വയനാട്,വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം,പബ്ലിക് ലൈബ്രറി വെള്ളമുണ്ട,ഗവ.ഹയർ മോഡൽ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവർ സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച ക്ലീൻ ഡ്രൈവ് പൊതുശുചീകരണം ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് എം സുധാകരൻ അധ്യക്ഷത വഹിച്ചു.മിഥുൻ മുണ്ടക്കൽ, എം നാരായണൻ, സുറുമി എച്ച്.ഐ, ധന്യ എൻ, അതുൽ കെ തുടങ്ങിയവർ പ്രസംഗിച്ചു.