വൈത്തിരി-: എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടറും പാർട്ടിയും ചുണ്ടേൽ ചുണ്ടവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ
23.235 ഗ്രാം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ടാബ്ലറ്റ്സ് കൈവശം വച്ച കുറ്റത്തിന് പൊഴുതന അച്ചൂരാനം സ്വദേശി നച്ചിക്കോട്ട് വീട്ടിൽ നൗഫൽ എം.കെ(വയസ്സ് 35/25) എന്നയാളെ അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ആൽവിൻ ടി വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ.വി.കെ,
പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി. പി, അനീഷ്. എ. എസ്
സിവിൽ എക്സൈസ് ഓഫീസർമാരായ.
സുധീഷ്.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ
സുദിവ്യാ ഭായി. റ്റി. പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു.














