Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

റെയിൽവേ സ്‌റ്റേഷനിൽ യുവതിയെ കയറിപ്പിടിച്ചു; ബഹളം വച്ചതോടെ കടന്നുകളയാൻ ശ്രമം, പ്രതി പിടിയിൽ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊച്ചി∙ എറണാകുളം നോർത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ കാസർകോട് സ്വദേശിനിയെ അപമാനിച്ചെന്ന കേസിൽ തിരുവനന്തപുരം ക‍ീഴാരൂർ മാന്നാംകോണം എസ്‌. സജീവിനെ (30) റെയിൽവേ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ശനിയാഴ്ച വൈകിട്ട് 3നായിരുന്നു സംഭവം. പുണെ– കന്യാകുമാരി എക്‌സ്‌പ്രസിൽ തൃശൂരിലേക്കു പോകാനെത്തിയ യുവതിയെയാണു പ്രതി ഉപദ്രവിച്ചത്. യുവതി ബഹളം വച്ചതോടെ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പൊലീസ്‌ പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിന്റെ വിഡിയോ അടക്കം യുവതി സമൂ‍ഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.ട്രെയിനിൽ നിന്ന് ഇറങ്ങുകയായിരുന്ന സജീവ് യുവതിയെ സ്പർശിച്ചതായാണ് പരാതി. യുവതി ഉടൻ തന്നെ അയാളുടെ കയ്യിൽ പിടിച്ച് നിർത്താൻ ശ്രമിച്ചു. എന്നാൽ പ്രതി പ്ലാറ്റ്‌ഫോമിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച തന്നെ സജീവിനെ അറസ്റ്റ് ചെയ്തുവെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74, സെക്ഷൻ 75(1)(i) എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സജീവിനെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *