Listen live radio

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം

after post image
0

- Advertisement -

തിരുവനന്തപുരം: കോഴിക്കോട് കാസർഗോഡ് ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചത്. കാസർകോട് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാൾ. കടുത്ത ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ആയിരുന്നു ഇവർ.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കോയ ആണ് മരിച്ച രണ്ടാമത്തെയാൾ. കാര്യമായ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്നു. തിങ്കളാഴ്ച്ചയാണ് കോയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതും തുടർ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും. ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47 ആയി.

Leave A Reply

Your email address will not be published.