ബേൺ∙ സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്.
നിരവധി പേർക്ക് പരുക്കേറ്റതായും പൊലീസ് വക്താവ് പറഞ്ഞു. പുതുവർഷം പിറന്നതിന്റെ ആഘോഷങ്ങൾ തുടരവേയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ ബാറിൽ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആഡംബര റിസോർട്ടുകൾ ഏറെയുള്ള മേഖലയാണ് ക്രാൻസ്–മൊണ്ടാന. ആൽപ്സ് പർവതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്.














