വിജയവാഡ ∙ മൂന്നു മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനെടുത്ത് യുവാവ്. ആന്ധ്രാ പ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുരേന്ദ്ര (35) ആണ് മക്കളായ കാവ്യശ്രീ (7) ജ്ഞാനേശ്വരി (4) സൂര്യ ഗഗൻ (2) എന്നിവർക്ക് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയ ശേഷം ജീവനൊടുക്കിയത്. കുട്ടികൾ മരിച്ചെന്ന് ഉറപ്പായ ശേഷം യുവാവ് മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഭാര്യ മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം.
”മരണത്തിന്റെ കൃത്യമായ കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഭാര്യയുടെ മരണം സുരേന്ദ്രയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെതെന്നാണ് പ്രാഥമിക വിലയിരുത്തൽ” – ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ പ്രമോദ് കുമാർ പറഞ്ഞു.













