വിജയുടെ അവസാന ചിത്രം എന്ന പേരുമായിട്ടാണ് ജനനായകൻ എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി ഒൻപതിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ച ബെംഗളൂരിൽ മോണിങ് ഷോയുടെ ടിക്കറ്റുകളുടെ നിരക്ക് 2000 രൂപ വരെ ഉയർന്നിട്ടുണ്ട്.പുലർച്ചെ 6:30- ന് ഷോ ആരംഭിക്കുന്ന മുകുന്ദ തിയേറ്ററിൽ 1800-നും 2000-നും ഇടയ്ക്കാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റുകൾക്ക് 1000- 2000 രൂപയ്ക്കിടയിൽ വിലയിട്ടിട്ടും ഇതിനോടകം വിറ്റുതീർന്നു. മോണിങ് ഷോകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 800 ആണ്. ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ടിക്കറ്റ് ഇതുവരെ ലഭ്യമായിട്ടില്ല.തമിഴ്നാട്ടിൽ ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനായകനിൽ’ മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ എന്നിവരും അഭിനയിക്കുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള വിജയുടെ അവസാന ചിത്രമാണിത്.














