Latest

ശനിദശ മാറാതെ വയനാട് മെഡിക്കൽ കോളജ്; ആംബുലൻസുകൾ കട്ടപ്പുറത്ത്; രോഗികൾ ദുരിതത്തിൽ

മാനന്തവാടി: പരാതികൾക്ക് ഒട്ടും കുറവില്ലാതെ വയനാട് ഗവ. മെഡിക്കൽ കോളജ്. കോളേജിലുള്ള ആംബുലൻസുകളിൽ പലതും തകരാറിലായി കട്ടപ്പുറത്തായതോടെ രോഗികൾ ദുരിതത്തിലായി.വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവരുന്ന രോഗികളാണ് ഇതോടെ വലയുന്നത്. സർക്കാർ ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ വലിയ തുക മുടക്കി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. ഇത് ഇവർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചാൽ ആശുപത്രി അധികൃതർക്ക് വ്യക്തമായ മറുപടിയുമില്ല. മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരമില്ലെന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിക്കുന്നത്. അടിയന്തരമായി ആംബുലൻസുകൾ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.