Wayanad

മദ്യവിൽപനക്കാരനെ അറസ്റ്റ് ചെയ്തു

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവും പാർട്ടിയും മാനന്തവാടി റെയിഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാളാട് ടൗൺ പരിസരങ്ങളിൽ സ്ഥിരം മദ്യവിൽപന നടത്തിവന്ന വാളാട് ഇലവുങ്കൽ ഇ.എസ്.ഏലിയാസിനെ (51) വീട്ടിൽവച്ച് മദ്യവിൽപന നടത്തുന്നതിനിടെ 6.7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്തു.

മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.പ്രിവന്റീവ് ഓഫിസർ രഞ്ജിത്ത്.സി.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ വിജേഷ്കുമാർ.പി., അമൽ ജിഷ്ണു.എസ്, സജിലാഷ്.കെ, മഹേഷ്.കെ.എം , ഷാഫി.ഒ, വനിതാ സിവിൽ ഓഫിസർ അഞ്ജുലക്ഷ്മി.എ , ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വിൽപന, ഉപയോഗം സംബന്ധിച്ച വിവരങ്ങൾ 04935 240012, 9400069667, 9400069670 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.