Latest

‘പ്രതി ഇരുന്നത് കോടതി മുറിയിൽ, ജഡ്ജിയില്ല, ഒപ്പം 3 ജീവനക്കാർ’: സമർഥിന് പ്രത്യേക പരിഗണന കിട്ടിയെന്ന് ആരോപണം

ഭോപ്പാൽ∙ ട്വിഷ ശർമയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സമർഥ് സിങ്ങിന് കോടതിയിൽ പ്രത്യേക പരിഗണന ലഭിച്ചെന്ന് ആരോപണം. ട്വിഷയുടെ കുടുംബവും അഭിഭാഷകനുമാണ് ആരോപണവുമായി രംഗത്തെത്തിയത്. ട്വിഷയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സമർഥ് ഇന്നലെയാണ് ജബൽപൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

‘‘മാധ്യമങ്ങൾ സമർഥ് സിങ്ങിനെ കാണുന്നതിന് തൊട്ടുമുൻപ് അദ്ദേഹം ജില്ലാ സെഷൻസ് കോടതി ജഡ്ജിന്റെ മുറിയിൽ ഇരിക്കുകയായിരുന്നു എന്ന് ട്വിഷയുടെ അഭിഭാഷകൻ പറഞ്ഞു. അയാൾ അകത്തിരിക്കുമ്പോൾ കോടതി മുറിയുടെ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നു. അയാൾ ഭോപ്പാലിലെ കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥർക്കോ മുന്നിലായിരുന്നു ഹാജരാകേണ്ടിയിരുന്നത്. എന്നാൽ അയാൾ ജബൽപൂർ കോടതിയിലാണ് എത്തിയത്. ജഡ്ജി ഇല്ലാത്ത ഇരുട്ടു മുറിയിൽ മാസ്ക് ധരിച്ചാണ് അയാൾ ഇരുന്നത്. മൂന്ന് ജീവനക്കാർ അവിടെയുണ്ടായിരുന്നു. എന്ത് അധികാരത്തിലാണ് സമർഥിനെ അവിടെ ഇരുത്തിയതെന്ന് ഞാൻ അവരോട് ചോദിച്ചു. എന്നാൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല’’– ട്വിഷയുടെ അഭിഭാഷകൻ പറഞ്ഞു.

ട്വിഷയുടെ സഹോദരൻ ആശിഷും ഇതേ ആരോപണം ഉന്നയിച്ചു. കോടതിവളപ്പിൽ സമർഥിന് വലിയ പരിഗണന ലഭിച്ചെന്നും അറസ്റ്റ് പോലും ചെയ്യാതെയാണ് അയാൾ അവിടെ നിന്നതെന്നും സഹോദരൻ പറഞ്ഞു. നിലവിൽ ജബൽപൂർ‍ പൊലീസ് സമർഥിനെ ഭോപ്പാൽ പൊലീസിന് കൈമാറി. പുലർച്ചെ 2 മണിയോടെയാണ് സമർഥിനെ ഭോപ്പാലിൽ എത്തിച്ചത്. നിലവിൽ കട്ടാര ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് താമസിപ്പിച്ചിരിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.