Latest

നിലമ്പൂര്‍ വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി

മൂന്ന് മുന്നണികളുടേയും പി വി അന്‍വറിന്റേയും അഭിമാന പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.

മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തി. പിതാവിനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്. മുക്കട്ട എല്‍പി സ്‌കൂളില്‍ നാടകപ്രവര്‍ത്തകയും നടിയുമായ നിലമ്പൂര്‍ ആയിഷ വോട്ട് ചെയ്തു.

സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം അര്‍ദ്ധസൈനികരും നിലമ്പൂരില്‍ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎല്‍എയെ തിങ്കളാഴ്ച അറിയാം.നിലമ്പൂര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥര്‍. ഏഴ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകള്‍. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.316 പ്രിസൈഡിങ് ഓഫീസര്‍സും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന ബാധിത ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ട്. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.