Listen live radio

കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ നിയമിക്കും

after post image
0

- Advertisement -

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസ കാലയളവിലേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുമ്പ് ചികിത്സാരംഗം കൂടുതല്‍ ശക്തിപ്പെടുത്താനാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനത്തില്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് ഏറെ വലുതാണെന്നും സ്വകാര്യമേഖലയുടെ സഹകരണം ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളാണ് ഏറ്റെടുക്കാനുള്ളത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി മലയാളികള്‍ നാട്ടിലേക്ക് വരികയാണ്. രോഗപ്രതിരോധത്തിന് കൂടുതല്‍ സൗകര്യം വേണ്ടിവരും. അതിനാല്‍ സര്‍ക്കാര്‍സ്വകാര്യ മേഖല ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. സര്‍ക്കാര്‍സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഒരുമിച്ച് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന രീതി വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.