Listen live radio

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ യജ്ഞം

after post image
0

- Advertisement -

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. ഇന്ന് എല്ലാവരും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളില്‍ പങ്കാളികളാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവ സജീവമായി പങ്കെടുക്കണം. സര്‍ക്കാര്‍ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും പങ്കെടുക്കും.
വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം. ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിജിലെ ട്രേ എന്നിവയിലെ വെള്ളവും ഒഴിവാക്കണം. റബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇന്നത്തെ ലോക്ക്ഡൗണില്‍ ചരക്കുവാഹനങ്ങളും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, അവശ്യ വിഭാഗ ജീവനക്കാര്‍ എന്നിവര്‍ക്കും യാത്രാനുമതിയുണ്ട്. അവശ്യസാധന കടകള്‍ തുറക്കാം.
പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്കും തടസ്സമില്ല. ആശുപത്രി, മെഡിക്കല്‍ സ്‌റ്റോര്‍, ലാബ്, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയും പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ; ഓണ്‍ലൈന്‍ ഡെലിവറി രാത്രി 10 വരെ നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.