കൽപ്പറ്റ കൈനാട്ടിയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു. ബത്തേരി കാരക്കണ്ടി സ്വദേശി പഴേരി കയ്യാലിൽ ശ്രീമോജിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു സംഭവം.
കൈനാട്ടി ബൈപ്പാസ് ജംഗ്ഷന് സമീപത്തെ സ്ലാബ് ഇല്ലാത്ത ഓവുചാലിലേക്കാണ് ശ്രീമോജ് വീണത്. സ്ഥിരം അപകടസ്ഥലമായ ഇവിടെ സ്ലാബ് ഇടാൻ നടപടിയില്ല.