സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ 60 ലക്ഷം രൂപയുടെ കുടിശ്ശിക കെ.പി.സി.സി. അടച്ചുതീർത്തു. പാർട്ടിക്കുവേണ്ടിയാണ് വിജയന് ബാധ്യതയുണ്ടായതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ ഡി.സി.സി. ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നും കുടുംബം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി. നേതൃത്വം ഇടപെട്ട് ബാധ്യത പൂർണ്ണമായി അടച്ചുതീർത്തത്.














