Kerala

വീട്ടിൽ നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാർഗം ഡൽഹിയിൽ; മടക്കിക്കൊണ്ടുവരാൻ പൊലീസ്

വീട്ടിൽ നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാർഗം ഡൽഹിയിൽ. പെൺകുട്ടിയെ മടക്കിക്കൊണ്ടുവരാൻ പൊലീസ് ഡൽഹിക്കു പോയി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്.

കുട്ടിയെ ഇന്നലെ രാവിലെ 7 മുതൽ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.