ഹൈദരാബാദിൽ വെച്ച് നടക്കുന്ന 17 മത് മിനി നാഷണൽ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ വയനാടിന്റെ സൂപ്പർതാരവും ജി എച്ച്എസ്എസ് തരിയോടിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ആജിൻ ജിബോയ് നയിക്കും. കഴിഞ്ഞ മാസം കാസർഗോഡ് വച്ച് നടന്ന സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല നാലാം സ്ഥാനം നേടിയിരുന്നു. ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ച വച്ചാണ് താരം കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തരിയോട് തെക്കുംങ്ങൾ വീട്ടിലെ ജിബോയ് മാത്യു അനിത എന്നിവരുടെ മകനാണ്. ബിന്ദു വർഗീസ്, സുധീഷ് പി എസ് എന്നിവരുടെ കീഴിലാണ് പരിശീലനം.














