കുറ്റ്യാടി ചുരത്തിൽ പച്ചക്കറി കയറ്റി വന്ന വാഹനം മറിഞ്ഞു. ഗതാഗത തടസ്സം നേരിടുന്നു . കർണാടകയിൽ നിന്നും പച്ചക്കറി കയറ്റി വന്ന ലോറി ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് വാഹനം മാറ്റാൻ ഉള്ള നടപടികൾ തുടരുന്നു.














