കൽപ്പറ്റ :ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ,ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ്,നഴ്സിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റ്, മെഡിക്കൽ റെപ്രസെന്റേറ്റീവ് ക്ലബ്ബ് വയനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കടച്ചിക്കുന്ന് അങ്കണവാടിയിൽ വച്ച് സൗജന്യ ആരോഗ്യ പരിശോധനയും മരുന്നു വിതരണവും നടത്തി. നൂറോളം രോഗികളെ പരിശോധിക്കുകയും മരുന്നുകളും സപ്ലിമെന്റുകളും വിതരണം ചെയ്യുകയും ചെയ്തു.ക്യാമ്പ് ലവ്‌ലി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
മൂപ്പൻസ് നഴ്സിംഗ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനീത കെ നായർ, ഹാജിറ ബീഗം, മെഡിക്കൽസ് റപ്രസന്റേറ്റീവ് ക്ലബ്ബ് വയനാട് പ്രസിഡണ്ട് സജീബ് ഒ ടി, സെക്രട്ടറി ശ്രീജിത്ത് വി,ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ എ ടി സുരേഷ്, നൗഷീദ പി കെ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷൻ വൈസ് കൽപ്പറ്റ ചാപ്റ്ററും മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ ക്ലബ് വയനാട് എന്നിവർ സംയുക്തമായി വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്ന്.














