കൽപ്പറ്റ : വയനാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ ആഭിമുഖ്യത്തിൽ 8 മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ വയനാട് ജില്ലാ തലക്വിസ് മത്സരത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂരിലെ അസീം ഇഷാൻ, അൻസാഫ് അമൻ എന്നിവർ ഒന്നാം സ്ഥാനം നേടി. ബത്തേരി അസംപ്ഷൻ സ്‌കൂളിലെ അഞ്ജന ഷിനോജ്, ഹിദ ഫസൽ രണ്ടാം സ്ഥാനവും ജിഎച്ച്എസ് വാരമ്പറ്റയിലെ അന്ന അലൈനാ മൂന്നാം സ്ഥാനവും നേടി.
ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ചടങ്ങിൽ ജില്ലാ ഓഫീസർ വിനോദ് കെ, അനിത എം, ഷൈജു അബ്രഹാം, ജിബിൻ വിപി, ശാലു, പുഷ്പ തുടങ്ങിയവർ സംസാരിച്ചു. ആദ്യ രണ്ടു സ്ഥാനക്കാർ ഈ മാസം നടക്കുന്ന സംസ്ഥാന തല മത്സരത്ത്‌തിൽ പങ്കെടുക്കാൻ യോഗ്യത നേടി














