Kerala

ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ

ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ. 240 പോയിന്റ് നേടിയാണ് തുടർച്ചയായ രണ്ടാം വർഷവും മീനങ്ങാടി ജേതാക്കളായത്. 30 സ്വർണവും 16 വെള്ളിയും 13 വെങ്കലവും നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ സ്കൂളിലെ വി എം മഹാദേവ്, സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ ദേവശ്രീ, നന്ദന ശിവൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ജ്യോതികുമാർ, രാമചന്ദ്രൻ, ഉമ്മർ അലി, പ്രിൻസിപ്പൽ ശിവി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആനപ്പാറ ജിഎച്ച്എസ്എസ് 152, കാക്കവയൽ ജിഎച്ച്എസ്എസ് 127 പോയിൻ്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ട്രോഫി വിതരണം ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.