പുല്‍പ്പള്ളി :ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി രൊഴ്ചയായി നടത്തിവന്ന സമരമാണ് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്. മരണപ്പെട്ട രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന് റിസ്‌ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനടക്കം ബാങ്ക് ഭരണ സമിതി ഇടപെടല്‍ നടത്തും. ബാങ്കിന് ലഭിക്കേണ്ട പണം തിരികെ കിട്ടാന്‍ നടപടി സ്വീകരിക്കും. ബാങ്ക് അധികൃതരും സമരസമിതി ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.