Wayanad

ശാസ്ത്ര മേളയിൽ ഉന്നത സ്ഥാനം കൈവരിച്ചു

ചുണ്ടേൽ:വൈത്തിരി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ ചുണ്ടേൽ ആർ സി എൽ പി സ്ക്കൂൾ മികവാർന്ന നേട്ടം കൈവരിച്ചു. സാമൂഹ്യ ശാസ്ത്രമേളയിൽ 2 പോയിൻ്റിൻ്റെ വ്യത്യാസത്തിൽ റണ്ണേഴ്സ് അപ്പും, ശാസ്ത്രമേളയിൽ നാലാം സ്ഥാനവും, ഗണിത മേളയിൽ അഞ്ചാം സ്ഥാനവും, പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും തിളക്കമാർന്ന നേട്ടവും കൈവരിക്കാൻ സാധിച്ചു. പിടിഎയുടെ നേതൃത്വത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളേയും സ്ക്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ സക്കീർ.വി.പി, എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി ഷംല എം, ഹെഡ്മിസ്ട്രസ് ശ്രീമതി ജാസി പി ജെ, സീനിയർ അസിസ്റ്റൻഡ് ശ്രീമതി റോമില ഹണി എന്നിവർ സംസാരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.