Latest

സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം ഓടയിൽ; കൈകകൾ മുറിച്ചു മാറ്റി, കൊലപാതകമെന്ന് സംശയം

നോയിഡ∙ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം ഉത്തർപ്രദേശിലെ നോയിഡയിലെ‌ ഓടയിൽനിന്ന് കണ്ടെത്തി. കൈകൾ മുറിച്ചു മാറ്റിയ നിലയിലാണ് മൃതദേഹം സെക്ടർ 108ൽ കണ്ടെത്തിയത്. സ്ത്രീ കൊല്ലപ്പെട്ടിട്ട് 24–48 മണിക്കൂർ ആയിട്ടുണ്ടാകാമെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

പൊലീസിന്റെ ഹെൽപ് ലൈൻ നമ്പരിലേക്ക് വിളിച്ച ആളാണ് മൃതദേഹം ഓടയിൽ കിടക്കുന്ന കാര്യം അറിയിച്ചത്. സ്ത്രീയെ തിരിച്ചറിയാൻ സഹായിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

അന്വേഷണത്തിനായി മൂന്ന് സംഘങ്ങളെ നിയോഗിച്ചു. പരിസരത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. റോഡിലെ തിരക്കൊഴിഞ്ഞശേഷമായിരിക്കും മൃതദേഹം ഓടയിൽ തള്ളിയതെന്നാണ് നിഗമനം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.