കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ ഹയർ സെക്കൻഡറി തുല്യത കോഴ്സിലെ മുതിർന്ന പഠിതാവും മുൻ കായികാധ്യാപകനുമായ ടി സി നാരായണൻ മാസ്റ്റർ ബിരുദ പഠനത്തിന് രജിസ്റ്റർ ചെയ്തു. ശ്രീനാരായണ ഓപൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നടത്തുന്ന പ്രത്യേക രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് വഴിയാണ് രജിസ്ട്രേഷൻ നടത്തിയത്. ജൂലൈയിൽ നടന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 77-ാം വയസ്സിൽ പാസായ ടി സി നാരായണൻ നിയമ പഠനത്തിന് പ്രവേശന പരീക്ഷ എഴുതാനുള്ള പരിശീലനവും നടത്തുന്നുണ്ട്. ശ്രീനാരായണ യൂണിവേഴ്സിറ്റിയുടെ ബിരുദ പഠനത്തിന് സാക്ഷരതാ മിഷൻ ഹെൽപ്പ് ഡെസ്ക് വഴി ഒക്ടോബർ പത്ത് വരെ രജിസ്ട്രേഷന് അവസരമുണ്ട്.