ബെംഗളൂരു ∙ വിളവെടുക്കാൻ പാകമായി കിടക്കുന്ന പരുത്തിപ്പാടങ്ങളിൽ കണ്ണേറു തട്ടാതിരിക്കാനായി നോക്കുകുത്തി കരിങ്കോലങ്ങൾക്കു പകരം നടി സണ്ണി ലിയോണിന്റെ പോസ്റ്റർ സ്ഥാപിച്ചു വടക്കൻ കർണാടകയിലെ കർഷകർ. യാദ്ഗിർ മുദന്നൂരിൽ ഒരു പാടത്ത് ഇത്തരമൊരു പോസ്റ്റർ നാട്ടുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടിയെ അപമാനിക്കലാണെന്നു സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്. എന്നാൽ പാടത്തു വഴിപോക്കരുടെ കണ്ണു പതിയുന്നതു തടയാനാണു പോസ്റ്റർ പതിച്ചതെന്നാണു കർഷകരുടെ വാദം.














